2025 പ്രാര്‍ത്ഥനയുടെ വർഷം

2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കമണമെന്ന്് പാപ്പാ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ദൈവാലയങ്ങളുടെ റെക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥന വര്‍ഷത്തിന്റെ മാര്‍ഗരേഖ ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്നും പാപ്പാ അറിയിച്ചു.